കൊല്‍ക്കത്ത: നായകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയായിരുന്നു സൗരവ് ഗാംഗുലി. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ വകഞ്ഞുമാറ്റി മുന്നേറുന്ന വിരാട് കോലിക്കു മുന്നില്‍ ദാദയുടെ ക്യാപ്‌റ്റന്‍സി റെക്കോര്‍ഡ് ഉടന്‍ പഴങ്കഥയായേക്കും. 29 മത്സരങ്ങളില്‍ ടീമിനെ നയിച്ച കോലി ഇതിനകം 19 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

49 മത്സരങ്ങളില്‍ 21 വിജയങ്ങളാണ് സൗരവ് ഗാംഗുലിയുടെ പേരിലുള്ളത്. കോലിക്ക് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ശ്രീലങ്കയെ വൈറ്റ്‌‌വാഷ് ചെയ്താല്‍ ഗാംഗുലിയെ മറികടക്കാം. എന്നാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ നായകനെന്ന പദവി മഹേന്ദ്രസിംഗ് ധോണിക്കാണ്. ധോണിക്കു കീഴില്‍ 60 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ 27 എണ്ണത്തില്‍ വിജയിച്ചു. എന്നാല്‍ നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ കോലിക്ക് അനായാസം ധോണിയെയും മറികടക്കാം.