ഇന്ത്യന്‍ ടീമില്‍ ആദ്യമായി എത്തിയ അനുഭവങ്ങള്‍ പങ്കുവച്ച് ക്യാപ്റ്റന്‍ വീരാട് കോലി
മുംബൈ: ഇന്ത്യന് ടീമില് ആദ്യമായി എത്തിയ അനുഭവങ്ങള് പങ്കുവച്ച് ക്യാപ്റ്റന് വീരാട് കോലി. ഇന്ത്യന് ടീമിലേക്ക് താന് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത് അമ്മയുടെ കൂടെയിരുന്ന് ടി വി കാണുമ്പോഴായിരുന്നു എന്ന് കോലി ഒരു അഭിമുഖത്തില് ഓര്ത്തെടുത്തു. വാര്ത്ത ടി വിയില് കണ്ടപ്പോള് അത് വിശ്വസിച്ചില്ല. പക്ഷേ വാര്ത്ത വന്നു അഞ്ചു മിനിറ്റിന് ശേഷം ഇന്ത്യന് ക്രിക്കറ്റ് ബോര്ഡില് ഫോണ് വന്നതോടെയാണ് സംഭവം സത്യമാണെന്ന് മനസിലായതെന്നും താരം വ്യക്തമാക്കി.
ആദ്യമായി ടീമില് എത്തിയ പുതുമുഖങ്ങള്ക്ക് ഇന്ത്യന് ക്യാമ്പില് കിട്ടുന്ന ആദ്യ പണിയെക്കുറിച്ചും കോലി സംസാരിച്ചു. 2008 ലായിരുന്നു വിരാട് കോലി ഇന്ത്യന് ഏകദിന ടീമില് ഇടംപിടിച്ചത്. പത്തു വര്ഷത്തിന് ശേഷമാണ് താരം ടീമില് കാലങ്ങളായി പുതുമുഖ താരങ്ങള്ക്ക് ആദ്യം കൊടുക്കുന്ന ജോലി വെളിപ്പെടുത്തിയത്.
ആദ്യമായി ഇന്ത്യന് ടീമിന്റെ ഡ്രസ്സിങ് റൂമില് എത്തിയത് ടീം യോഗത്തിന് വേണ്ടിയാണെന്ന് താരം പറയുന്നു. അന്നേരം തന്നോട് ടീം റൂമില് വെച്ച് പ്രസംഗിക്കാന് നിര്ദേശിച്ചു. ഇതിഹാസ താരങ്ങളുടെ മുന്നില് നിന്ന് സംസാരിക്കുക എന്നു പറയുന്നത് പേടിപ്പെടുത്തുന്ന അനുഭവമായി തോന്നി. പിന്നീടാണ് അറിഞ്ഞത് പുതുമുഖങ്ങള് വരുമ്പോള് ആദ്യം കൊടുക്കുന്ന പണിയാണിതെന്ന്. ഇതിന്റെ ലക്ഷ്യം അവരുടെ പേടി മാറ്റുകയെന്നതാണ്. ഈ രീതി ഇപ്പോഴും ഇന്ത്യന് ടീമില് തുടുരുന്നുണ്ട്.
