ദില്ലി: കൗമാര ലോകകപ്പില്‍ അരങ്ങേറുന്ന ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി. ട്വിറ്ററിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ആശംസകള്‍ കൈമാറിയത്. "പോയി നേടി വരൂ, ഞങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കൂ" എന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. ഒക്ടോബര്‍ ആറിനാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കുന്നത്.

ഒക്ടോബര്‍ ആറിന് അമേരിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. അമേരിക്ക, കൊളംബിയ, ഘാന എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആദ്യമായാണ് ഇന്ത്യന്‍ കൗമാരപ്പട ലോകകപ്പില്‍ ബൂട്ട് കെട്ടുന്നത്. രാജ്യത്തെ ആറ് നഗരങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുന്നത്. 

Good Luck boys, make us proud! 👍 #BackTheBlue#FifaU17WC@indianfootballpic.twitter.com/RlqdgN0w7n

— Virat Kohli (@imVkohli) October 2, 2017