വിജയാരവങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒരു പിറന്നാള്‍ ആഘോഷം കൂടി നടത്തി. തോര്‍ത്ത് മുണ്ടില്‍ നിര്‍ത്തി കേക്ക് മുറിപ്പിച്ച്, കേക്കില്‍ കുളിപ്പിച്ചായിരുന്നു മനീഷ് പാണ്ഡെയുടെ പിറന്നാള്‍ താരങ്ങള്‍ ആഘോഷിച്ചത്. 

സപ്തംബര്‍ 10ന് നടന്ന ആഘോഷത്തിന്റെ വീഡിയോ ബി.സി.സി.ഐ ആണ് ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് കൊലിയുമടക്കം മിക്ക താരങ്ങളും പങ്കുവച്ചു. ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തോര്‍ത്ത്മുണ്ട് മാത്രം ഉടുത്ത് നില്‍ക്കുന്ന മനീഷ് പാണ്ടയെ കൈകൊണ്ട് വരിഞ്ഞ ധോണി കേക്ക് തീറ്റിക്കുകയും ക്രീമില്‍ മുക്കുകയും ചെയ്ത ശേഷമാണ് പിന്‍മാറിയത്. 

ഓസീസിനെതിരായ രണ്ട് ഏകദിനത്തില്‍ ആധികാരിക വിജയം നേടി പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യയിപ്പോള്‍. ക്രീസിലും ഡ്രസിങ് റൂമിലും ടീമിന്റെ ഒത്തൊരുമയാണ് ഇപ്പോള്‍ പ്രശംസിക്കപ്പെടുന്നത്. ഈ ഒത്തൊരുമയാണ് വിജയത്തിന്റെ ഫോര്‍മുലയെന്നും ആരാധകര്‍ പറയുന്നു.

A post shared by Virat Kohli (@champ.virat.kohli) on