ന്യൂസീലന്‍ഡിനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയാല്‍ കോലിയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം 

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വീരേന്ദര്‍ സെവാഗിനെ മറികടക്കാനുള്ള സുവര്‍ണാവസരം. ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്ക് കോലിക്ക് രണ്ട് ശതകങ്ങളുടെ അകലമെയുള്ളൂ. ആറ് സെഞ്ചുറികളാണ് വീരുവിന്‍റെ പേരിലുള്ളത്. അഞ്ച് ശതകങ്ങളുമായി സച്ചിനൊപ്പം കോലി രണ്ടാമതുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അഞ്ച് ഏകദിനങ്ങളാണ് ന്യൂസീലന്‍ഡില്‍ ഇന്ത്യ കളിക്കുന്നത്. മികവ് തുടര്‍ന്നാല്‍ രണ്ട് സെഞ്ചുറികള്‍ ഇന്ത്യന്‍ നായകന്‍ വിദൂരമല്ല. ഏകദിനത്തില്‍ 1,750 റണ്‍സ് നേടിയിട്ടുള്ള സച്ചിനാണ് കിവികള്‍ക്കെതിരെ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം. 1,157 റണ്‍സ് നേടിയിട്ടുള്ള സെവാഗാണ് രണ്ടാമത്. നാല് റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് സെവാഗിനെ മറികടക്കാനാകും. കോലിയുടെ അക്കൗണ്ടില്‍ ഇതിനകം 1,154 റണ്‍സുണ്ട്