Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാകുന്ന ഈ ചിത്രത്തിന് പിന്നില്‍

virat Pic With Anushka Sharma hit in Instagram
Author
First Published Feb 20, 2018, 5:15 PM IST

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി തന്നെയാണ് ദിവസങ്ങളായി വാര്‍ത്തയിലെ താരം. കോലിയുടെ വെടിക്കെട്ട് ബാറ്റിംഗും റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള മുന്നേറ്റവും വാര്‍ത്തയാകുന്നതിനിടെയാണ് ഈ മനോഹര ചിത്രവും പ്രചരിക്കുന്നത്. കോലി തന്റെ ഇന്‍സ്റ്റഗ്രാമിലാണ് അനുഷ്‌കയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

രണ്ട് പേര്‍ ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രത്തിന് താഴെ ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് കോലി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു ഈ ചിത്രം. ഡിസംബറിലാണ് ബോളിവുഡ് നായികയ്ക്ക ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ താലി ചാര്‍ത്തിയത്. 
 

 

My one and only! ♥️😇♥️

A post shared by Virat Kohli (@virat.kohli) on Feb 20, 2018 at 12:14am PST

Follow Us:
Download App:
  • android
  • ios