ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ട്രോളനാണ് വീരേന്ദ്രസേവാഗ്. സേവാഗിന്‍റെ അടുത്തകാലത്തെ പ്രധാന ഇരയാണ് ന്യൂസിലാന്‍റ് താരം റോസ് ടെയ്ലര്‍. അടുത്തിടെ മത്സരത്തില്‍ തോറ്റതിന് തയ്യല്‍ക്കാരന്‍ (ടെയ്ലര്‍) എന്ന അര്‍ത്ഥത്തില്‍ ടെയ്ലറെ സേവാഗ് ട്രോളിയിരുന്നു. അതിന് തിരിച്ചൊരു പണിയാണ് ടെയ്ലര്‍ കഴിഞ്ഞ ദിവസം നല്‍കിയത്.

രാജ്കോട്ട് ടി20യില്‍ വിജയിച്ച റോസ് ടെയ്ലര്‍ മത്സരശേഷം രാജ്കോട്ടിലെ അടഞ്ഞ ടെയ്ലര്‍ ഷോപ്പിന് മുന്നില്‍ എത്തി, ഒരു ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സേവാഗിനെ ട്വീറ്റ് ചെയ്ത് ഇട്ടു. ക്യാപ്ഷന്‍ ഇങ്ങനെ, രാജ്കോട്ടിലെ ടെയ്ലര്‍ കച്ചവടം പൂട്ടി, ഇനി തിരുവനന്തപുരത്ത് തീര്‍ച്ചയായും വരണം. ഹിന്ദിയിലായിരുന്നു ട്വീറ്റ്.

Scroll to load tweet…

ഇതിന് മറുപടിയായി സേവാഗ്. ഹിന്ദി കൊള്ളാം. ആധാര്‍ കാര്‍ഡ് എടുക്കാന്‍ സമയമായി എന്ന് ഇട്ടു. ഇനിയാണ് സംഭവം ഉടന്‍ തന്നെ ഇന്ത്യയിലെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായ ആധാര്‍ നല്‍കുന്ന യുഐഎഡിഐ സേവാഗിന്‍റെ ട്വീറ്റിന് മറുപടി നല്‍കി. ആധാര്‍ കിട്ടാന്‍ ഹിന്ദി അറിഞ്ഞാല്‍ പോരാ ഇന്ത്യയിലെ താമസക്കാരന്‍ കൂടിയാകണമെന്നായിരുന്നു ആ മറുപടി.

Scroll to load tweet…