യുഎഇ ടി10 ക്രിക്കറ്റ് ലീഗ് ടീം സെവാഗിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു

കഴിഞ്ഞ വര്‍ഷം ടി10 ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണില്‍ വീരുവായിരുന്നു മറാത്ത അറേബ്യന്‍സിന്‍റെ നായകന്‍. പ്രതീക്ഷിച്ച വിജയം സെവാഗിന്‍റെ നായകത്വത്തില്‍ മറാത്തയ്ക്ക് കൈവരിക്കാനായില്ല. ഗ്രൂപ്പ് മത്സരത്തില്‍ ഒരു ജയം നേടിയ മറാത്ത ടീം സെമിയില്‍ കേരള കേരള കിംഗ്സുമായി പരാജയപ്പെട്ടു. എന്നാല്‍ ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായി 39കാരനായ സെവാഗിനെ നിയമിക്കാന്‍ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. 

സെവാഗില്ലാത്ത മറാത്ത അറേബ്യന്‍സിനെ കുറിച്ച് ചിന്തിക്കാനാവില്ല എന്നായിരുന്നു ടീം സഹ ഉടമ പര്‍വേശ് ഖാന്‍റെ പ്രതികരണം. പുതിയ ചുമതല ഏറ്റെടുക്കാന്‍ വീരു സമ്മതം മൂളിക്കഴിഞ്ഞതായി പര്‍വേശ് ഖാന്‍ സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു. അതേസമയം ടീമിന്‍റെ ഉപദേശകനായി പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം തുടരും. എന്നാല്‍ വരും സീസണില്‍ അഫ്‌ഗാന്‍ സ്‌പിന്‍ വിസ്‌മയം റഷീദ് ഖാനാവും താരങ്ങളില്‍ ശ്രദ്ധേകേന്ദ്രം.