മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും സാധ്യതയുളളയാളാണ് വീരേന്ദര്‍ സെവാഗ്. അതുകൊണ്ടുതന്നെ അനില്‍ കുംബ്ലെ-വിരാട് കോലി പോരില്‍ സെവാഗ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യവും. ഒടുവില്‍ സെവാഗ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തൊരു ചിത്രത്തിലൂടെ താന്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കൈവിരല്‍ തുമ്പില്‍ ഫുട്ബോള്‍ കറക്കുന്ന ചിത്രത്തോടൊപ്പം ചെയ്ത കമന്റില്‍ സെവാഗ് കുറിച്ചത് 'ആര്‍ക്കെതിരെയും വിരല്‍ചൂണ്ടിയതുകൊണ്ട് ഒന്നും നടക്കില്ലെന്നാണ്'.

കോലിയുമായുള്ള തര്‍ക്കത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് കുംബ്ലെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സെവാഗിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. താനുമായി യോജിച്ച് പോകാനാവില്ലെന്ന കോലിയുടെ നിലപാട് ഞെട്ടിച്ചുവെന്ന് കുംബ്ലെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സെവാഗിന്റെ പോസ്റ്റെന്നാണ് ആരാധകരില്‍ ഒരുവിഭാഗം കരുതുന്നത്.

ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കാനുള്ളതല്ലെന്ന് മാത്രമായിരുന്ന കുംബ്ലെയുടെ പ്രതികരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്നലെ കോലിയുടെ മറുപടി. കുബ്ലെയ്ക്കെതിരെ ഒന്നും പറയാതിരിക്കാനും കോലി ശ്രദ്ധിച്ചു. എന്നാല്‍ കുംബ്ലെ പുറത്തിയറക്കിയ വിശദീകരണകുറിപ്പാകട്ടെ കോലിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് വീരുവിന്റെ പോസ്റ്റെന്നതും ശ്രദ്ധേയം

A post shared by Virender Sehwag (@virendersehwag) on

എന്നാല്‍ ഇത് വിവാദമായതോടെ തന്റെ പരാമര്‍ശം കുംബ്ലെയ്ക്ക് എതിരല്ലെന്നും മാധ്യമങ്ങള്‍ തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമുള്ള വിശദീകരണവുമായി വീരു പിന്നീട് രംഗത്തെത്തി.

Scroll to load tweet…