പാരീസ്: യൂറോ കപ്പില്‍ പോളണ്ടിന് വിജയ തുടക്കം. ഗ്രൂപ്പ് സിയില്‍ പോളണ്ട് എതിരില്ലാത്ത ഒരു ഗോളിന് വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. അമ്പത്തിയൊന്നാം മിനിട്ടില്‍ അര്‍കാഡിയൂസ് മിലിക്ക് നേടിയ ഗോളിനായിരുന്നു പോളണ്ടിന്റെ വിജയം. മല്‍സരത്തില്‍ ഉടനീളം പുലര്‍ത്തിയ വ്യക്തമായ ആധിപത്യത്തിന് ഒടുവിലായിരുന്നു പോളണ്ടിന്റെ വിജയം. മിലിക്കും ലെവന്‍ഡോവ്‌സ്‌കിയും നടത്തിയ ചടുലമായ മുന്നേറ്റങ്ങള്‍ പലപ്പോഴും വടക്കന്‍ അയര്‍ലന്‍ഡിന്റെ പ്രതിരോധനിരയില്‍ ആശയകുഴപ്പം ജനിപ്പിച്ചിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പ് സിയില്‍ പോളണ്ട് മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് സിയില്‍ ജര്‍മ്മനിയും ഉക്രെയ്‌നും തമ്മിലാണ് രണ്ടാമത്തെ മല്‍സരം.