ഈ വര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ ഫേവറൈറ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍. ആതിഥേയരായ ഇംഗ്ലണ്ടും മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുമായിരിക്കും ലോകകപ്പിനെ ഫേവറൈറ്റുകളെന്ന് ലക്ഷ്മണ്‍ പറഞ്ഞു. 

ഹൈദരാബാദ്: ഈ വര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ ഫേവറൈറ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍. ആതിഥേയരായ ഇംഗ്ലണ്ടും മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുമായിരിക്കും ലോകകപ്പിനെ ഫേവറൈറ്റുകളെന്ന് ലക്ഷ്മണ്‍ പറഞ്ഞു. 

നാട്ടില്‍ നടക്കുന്ന ലോകകപ്പെന്ന രീതിലാണ് ഇംഗ്ലണ്ട് കാര്യങ്ങള്‍ അനുകൂലമാവുക. ലോകകപ്പ് പോലെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റുകള്‍ അടുത്തെത്തുമ്പോള്‍ ഫോമിലേക്ക് ഉയരേണ്ടത് പ്രധാനമായ കാര്യമാണ്. ഇന്ത്യ കിരീടം നേടണമെങ്കില്‍ ടീമിലെ എല്ലാ താരങ്ങളും മാനസികമായും കായികമായും തയ്യാറായിരിക്കണം. 

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ പ്രകടനത്തേയും ലക്ഷ്മണണ്‍ പ്രശംസിച്ചു. ടീമിലെ എല്ലാവരും പരമ്പര വിജയത്തില്‍ അവരുടേതായ പങ്കുവഹിച്ചു. ബൗളിങ്- ബാറ്റിങ് എന്നീ മേഖലകളില്‍ ഒരുപോലെ തിളങ്ങുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും മുന്‍താരം പറഞ്ഞു.