ബാഴ്‌സലോണ: ലാ ലിഗയില്‍ സെവിയയുമായുള്ള മത്സരത്തിനിടെ ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസി പരിക്കേറ്റ് പോയത് ആരാധകരെ നിരാശരാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനുമായുളള മത്സരം താരത്തിന് നഷ്ടമായി. അടുത്ത ആഴ്ച നടക്കുന്ന എല്‍- ക്ലാസിക്കോയും മെസിക്ക് നഷ്ടമാവും. മെസിയുടെ വലത് കൈയിലാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ ഇന്റര്‍ മിലാനുമായുള്ള മത്സരം കാണാന്‍ താരം ഗ്യാലറിയിലുണ്ടായിരുന്നു. മകന്‍ തിയാഗോയ്‌ക്കൊപ്പം ചിരിച്ചും കളിച്ചും. ആരാധകരുടെ പ്രതീക്ഷയും ആ ചിരി തന്നെയായിരുന്നു..

റഫീഞ്ഞ ഇന്റര്‍ മിലാനെതിരേ ആദ്യ ഗോളടിച്ചപ്പോഴും ജോര്‍ഡി ആല്‍ബയുടെ രണ്ടാം ഗോള്‍ നേടിയപ്പോഴും മെസി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈ മുഷ്ടി വായുവിലുയര്‍ത്തി. ഇതിനെ സുവാരസിന്റെ ബ്രോസോവിച്ചിന്റെ ഫ്രീകിക്ക പ്രതിരോധവും മെസിയെ ഏറെ ചിരിപ്പിച്ചു. വീഡിയോ കാണാം...