Asianet News MalayalamAsianet News Malayalam

എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമുമായി വഖാറും; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ്. ഓസ്ട്രേലിയക്കാര്‍ക്ക് ആധിപത്യമുള്ള വഖാറിന്റെ ടീമില്‍ ഏഷ്യയില്‍ നിന്ന് മൂന്നുപേരും ഇന്ത്യയില്‍ നിന്ന് ഒരാളുമാണുള്ളത്.

Waqar Younis picks his all time XI
Author
Dubai - United Arab Emirates, First Published Sep 19, 2018, 12:51 PM IST

കറാച്ചി: എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ്. ഓസ്ട്രേലിയക്കാര്‍ക്ക് ആധിപത്യമുള്ള വഖാറിന്റെ ടീമില്‍ ഏഷ്യയില്‍ നിന്ന് മൂന്നുപേരും ഇന്ത്യയില്‍ നിന്ന് ഒരാളുമാണുള്ളത്.

ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാനാണ് വഖാറിന്റെ ടീമിലെ ഓപ്പണര്‍മാരില്‍ ഒരാള്‍. ബ്രാഡ്മാനൊപ്പം ഇന്നിംഗ്സ് തുറക്കുന്നത് ഓസ്ട്രേലിയയുടെ തന്നെ മാത്യു ഹെയ്ഡനാണ്. വണ്‍ ഡൗണായി വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയിറങ്ങുന്നു. നാലാം നമ്പറില്‍ ടെസ്റ്റില്‍ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തും.

വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണ് അഞ്ചാമനായി ഇറങ്ങുന്നത്. ആറാമനായി ഗാരി സോബേഴ്സ് എത്തുമ്പോള്‍ വിക്കറ്റ് കീപ്പറായി ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് ഇറങ്ങുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ നായകനുമായ ഇമ്രാന്‍ ഖാനാണ് വഖാറിന്റെ ടീമിന്റെയും നായകന്‍. എട്ടാമനായാണ് ഇമ്രാന്‍ ഇറങ്ങുന്നത്. വസീം അക്രം ഒമ്പതാമതും ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പത്താമതും എത്തുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ മുത്തയ്യ മുരളീധരന് ഇടമില്ലാത്ത ടീമില്‍ ഗ്ലെന്‍ മക്‌ഗ്രാത്താണ് 11-മനായി എത്തുന്നത്.

Follow Us:
Download App:
  • android
  • ios