ക്രിക്കറ്റിലെ 360 ഡിഗ്രിയെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ വിശേഷിപ്പിക്കാറ്. ഗ്രൗണ്ടിന് ചുറ്റും പല വിധത്തിലുള്ള ഷോട്ടുകള്‍ പായിക്കുന്നത് കൊണ്ടാണ് ഡിവില്ലിയേഴ്‌സിന് അത്തരത്തിന് ഒരു പേര് വന്നതും. ക്രീസില്‍ ഇരുന്നും മുട്ടുക്കുത്തിയും മറിഞ്ഞുമെല്ലാം ഡിവില്ലിയേഴ്‌സ് ഷോട്ടുകള്‍ കളിക്കാറുണ്ട്.
ക്രിക്കറ്റിലെ 360 ഡിഗ്രിയെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ വിശേഷിപ്പിക്കാറ്. ഗ്രൗണ്ടിന് ചുറ്റും പല വിധത്തിലുള്ള ഷോട്ടുകള്‍ പായിക്കുന്നത് കൊണ്ടാണ് ഡിവില്ലിയേഴ്‌സിന് അത്തരത്തിന് ഒരു പേര് വന്നതും. ക്രീസില്‍ ഇരുന്നും മുട്ടുക്കുത്തിയും മറിഞ്ഞുമെല്ലാം ഡിവില്ലിയേഴ്‌സ് ഷോട്ടുകള്‍ കളിക്കാറുണ്ട്. ദേശീയ ജേഴ്‌സിയില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ ഷോട്ടുകളൊന്നം കൈമോശം വന്നിട്ടില്ല. ഇന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കണ്ടു അത്തരത്തിലൊരു ഷോട്ട്. മുല്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ജുനൈദ് ഖാന്‍ എറിഞ്ഞ 18ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു ലാഹോര്‍ ക്വലാന്‍ഡേഴ്‌സിന്റെ താരമായ എബിഡിയുടെ സിക്‌സ്. എബിഡി റിവേഴ്‌സ് സ്‌കൂപ്പിലൂടെ നേടിയ സിക്‌സിന്റെ വീഡിയോ കാണാം..
