Asianet News MalayalamAsianet News Malayalam

രാഹുലിനെ പുറത്താക്കാന്‍ റഷീദ് എറിഞ്ഞത് നൂറ്റാണ്ടിലെ പന്തോ ?

ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഷെയ്ന്‍ വോണ്‍ എറിഞ്ഞ നൂറ്റാണ്ടിലെ പന്ത് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ലെഗ് സ്റ്റംപില്‍ കുത്തി ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപിളക്കിയ ആ പന്ത് നൂറ്റാണ്ചിലെ പന്തെന്ന വിശേഷണത്തിന് അര്‍ഹമാവുകയും ചെയ്തു. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ബൗള്‍ഡാക്കിയ ആദില്‍ റഷീദിന്റെ പന്തിനെച്ചൊല്ലിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ സജീവ ചര്‍ച്ച.

WATCH Adil Rashid produces magical delivery to end KL Rahuls stay at The Oval
Author
Oval Road, First Published Sep 12, 2018, 2:18 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഷെയ്ന്‍ വോണ്‍ എറിഞ്ഞ നൂറ്റാണ്ടിലെ പന്ത് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ലെഗ് സ്റ്റംപില്‍ കുത്തി ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപിളക്കിയ ആ പന്ത് നൂറ്റാണ്ചിലെ പന്തെന്ന വിശേഷണത്തിന് അര്‍ഹമാവുകയും ചെയ്തു. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ബൗള്‍ഡാക്കിയ ആദില്‍ റഷീദിന്റെ പന്തിനെച്ചൊല്ലിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ സജീവ ചര്‍ച്ച. വോണിന്റേത് പോലെ റഷീദ് എറിഞ്ഞതും നൂറ്റാണ്ടിലെ പന്താണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

എന്നാല്‍ പേസ് ബൗളര്‍മാര്‍ പിച്ചിലുണ്ടാക്കിയ കാലടയാളത്തില്‍ പിച്ച് ചെയ്ത പന്ത് കുത്തിത്തിരിഞ്ഞത് അത്ഭുതമൊന്നുമല്ലെന്നാണ് മറുവിഭാഗം പറയുന്നത്. 1993ലെ ആഷസ് ടെസ്റ്റിലായിരുന്നു മൈക്ക് ഗാറ്റിംഗിനെതിരെ ഷെയ്ന്‍ വോണ്‍ നൂറ്റാണ്ടിലെ പന്തെറിഞ്ഞത്.

എന്നാല്‍ രാഹുലിന്റെ വിക്കറ്റ് കിട്ടിയത് ഭാഗ്യമാണെന്നായിരുന്നു മത്സരശേഷം റഷീദിന്റെ പ്രതികരണം. രാഹുലിന്റെ വിക്കറ്റാണ് ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ പോലുമുണ്ടായിരുന്ന ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. രാഹുലിന് പിന്നാനെ അപകടാകിയായ റിഷഭ് പന്തിനെയും റഷീദ് തന്നെയാണ് മടക്കിയത്.

ടെസ്റ്റ് പരമ്പരക്ക് മുമ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതപോലുമില്ലാതിരുന്ന റഷീദ് ഏകദിന പരമ്പരയിലെ മികവിന്റെ പേരിലാണ് അവസാന നിമിഷം ടെസ്റ്റ് ടീമിലെത്തിയത്.

Follow Us:
Download App:
  • android
  • ios