ഇന്ത്യയ്ക്കെതിരായ പരാജയം ബംഗ്ലാദേശ് ആരാധകര്‍ക്ക് വിശ്വസിക്കാനായില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു

കൊളംബോ: നാടകീയമായിരുന്നു നിദാഹസ് ട്രോഫിയിലെ ഇന്ത്യ- ബംഗ്ലാദേശ് ഫൈനല്‍. അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഒടുവിലത് ഒരു പന്തില്‍ ആറ് റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ചുരുങ്ങി. സ്‌ട്രൈക്കിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക് വിജയലക്ഷ്യം എത്തിപ്പിടിക്കില്ല എന്നായിരുന്നു ബംഗ്ലാ സംഘം കരുതിയിരുന്നത്.

ടി20യില്‍ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയത്തോടെ കപ്പുയര്‍ത്താമെന്ന് ബംഗ്ലാദേശ് ആരാധകരും വിശ്വസിച്ചു. ആത്മവിശ്വാസത്തോടെ സൗമ്യ സര്‍ക്കാര്‍ ഓഫ് സ്റ്റംബിന് പുറത്ത് നന്നായി പന്തെറിഞ്ഞു. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ ഫ്ലാറ്റ് സിക്സിലൂടെ വിജയലക്ഷ്യം അത്ഭുതകരമായി ഇന്ത്യ മറികടക്കുകയായിരുന്നു. 

ഇന്ത്യന്‍ വിജയം ബംഗ്ലാദേശ് താരങ്ങള്‍ക്കും ആരാധകര്‍ക്കും വിശ്വസിക്കാനായില്ല. പന്തെറിഞ്ഞ സൗമ്യ സര്‍ക്കാര്‍ നിലത്തിരുന്ന് കരയുന്നത് സ്റ്റേഡിയത്തിലെ കണ്ണീര്‍ കാഴ്ച്ചയായി. ആരാധകരവട്ടെ ഉറപ്പിച്ച കിരീടം കൈവിട്ട വേദനയിലായിരുന്നു. ഇന്ത്യയോടേറ്റ പരാജയം ബംഗ്ലാദേശ് ആരാധകര്‍ക്ക് വിശ്വസിക്കാനായില്ലെന്ന് ഗാലറിയിലെ ബാലന്‍റെ കരച്ചില്‍ വ്യക്തമാക്കുന്നു. 

View post on Instagram