ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്നുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചന് പുറത്തെടുത്ത പരാക്രമത്തിന്റെ പേരില്‍ സെന്റ് കിറ്റ്സ് അന്‍ഡ് നെവിസ് പാട്രിയോറ്റ്സ് ബൗളര്‍ ടബ്രൈസ് ഷംസിയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത സൃഷ്ടിച്ചത്.

ഷാരൂഖ് ഖാന്റെ സഹ ഉടമസ്ഥതതയിലുള്ള ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ താരമായ ജാവണ്‍ സീള്‍സിനെ, ഷംസി വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ എല്‍ബിഡബ്ല്യുവിനുള്ള ഷംസിയുടെ അലറിവിളിച്ചുള്ള അപ്പീല്‍ അമ്പയര്‍ നിരസിച്ചു.

ഇതോടെ ഷംസി ഗ്രൗണ്ടില്‍ പുറത്തെടുത്ത പരാക്രമത്തിന് മാച്ച് ഫീയുടെ പകുതി പിഴയായി ഒടുക്കേണ്ടിയുംവന്നു. ലെവല്‍ 2 കുറ്റമാണ് ഷംസിക്കെതിരെ ചുമത്തിയത്. ദക്ഷിണാഫ്രിക്കക്കാരനായ ഷംസി ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമാണ്. പിന്നീട് തന്റെ പെരുമാറ്റത്തിന് ഷംസി മാപ്പു പറഞ്ഞു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…