വാണ്ടറേഴ്‌സ്: ഇന്ത്യയുടെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ജസ്പ്രിത് ബൂംറ. പരിമിത ഓവര്‍ ക്രിക്കറ്റിന് പുറമെ ടെസ്റ്റും തനിക്ക് വഴങ്ങുമെന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ബൂംറ തെളിയിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20യില്‍ ഒരു വിക്കറ്റ് മാത്രം നേടിയ ബൂംറ ആരാധകരുടെ കയ്യടിവാങ്ങിയത് ഫീല്‍ഡിംഗ് മികവിലൂടെയാണ്.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഏഴാം ഓവറിലാണ് ബൂംറയുടെ മിന്നും ഫീല്‍ഡിംഗിന് സ്റ്റേഡിയം സാക്ഷിയായത്. ഡേവിഡ് മില്ലര്‍ അടിച്ചകറ്റിയ പന്ത് ഉയര്‍ന്ന് ചാടി ബൗണ്ടറിക്കരികെ തട്ടിയകറ്റാന്‍ ബൂംറ ശ്രമിച്ചു. പന്ത് സാഹസികമായി കൈപ്പിടിയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയതോടെ അംപയര്‍ ബൗണ്ടറി അനുവദിക്കുകയായിരുന്നു.

Scroll to load tweet…
Scroll to load tweet…