കവറിന് മുകളിലൂടെയായിരുന്നു രാഹുലിന്റെ ക്ലാസ് ഷോട്ട്.

ഇന്‍ഡോര്‍: ക്ലാസിക്ക് ബാറ്റിങ് ശൈലിക്ക് പേരുക്കേട്ട താരമാണ് കെ.എല്‍. രാഹുല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറാണ് കര്‍ണാടകക്കാരന്‍. ദേശീയ ടീമില്‍ കളിക്കുമ്പോഴും രാഹുലിന്റെ ഷോട്ടുകള്‍ പലപ്പോഴും ക്രിക്കറ്റ് പണ്ഡിതര്‍ക്ക് വിരുന്നൊരുക്കാറുണ്ട്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേയും രാഹുല്‍ തന്റെ ക്ലാസ് തെളിയിച്ചും. അതും മുംബൈയുടെ ജസ്പ്രീത് ബുംറയ്‌ക്കെതിരേ. കവറിന് മുകളിലൂടെയായിരുന്നു രാഹുലിന്റെ ക്ലാസ് ഷോട്ട്. ബുംറ പന്തെറിയാന്‍ വന്ന ഓവറിന്റെ ആദ്യ പന്ത് തന്നെ രാഹുല്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുംറയ്‌ക്കെതിരേ രാഹുല്‍ പറത്തിയ ക്ലാസിക്ക് സിക്‌സിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക