ആവേശം അല്‍പം കടന്നുപോയി, എങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കി ഒരു ആരാധകന്‍റെ ക്യാച്ച് ശ്രമം- വീഡിയോ

ബ്രിസ്‌ബേന്‍: ബിഗ് ബാഷ് ടി20 ലീഗിന്‍റെ ഈ സീസണില്‍ ഒട്ടേറെ മികച്ച ക്യാച്ചുകള്‍ ഇതിനകം പിറന്നിട്ടുണ്ട്. വലിയ കയ്യടിയാണ് ഈ ക്യാച്ചുകള്‍ക്ക് ലഭിച്ചത്. പാഴായെങ്കിലും ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ഉള്‍പ്പെടെയുള്ള സാഹസിക ശ്രമങ്ങളും ആരാധകന്‍ നെഞ്ചിലേറ്റി. ഇപ്പോള്‍ ക്യാച്ചെടുക്കാന്‍ ഒരു ആരാധകന്‍ നടത്തിയ അക്രോബാറ്റിക് ശ്രമമാണ് ബിഗ് ബാഷ് ആരാധകരെ ത്രസിപ്പിക്കുന്നത്. 

മെല്‍ബണ്‍ റെനഗേഡ്‌സും ബ്രിസ്ബേന്‍ ഹീറ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് ആരാധകന്‍ കടന്നകൈ കാട്ടിയത്. ബ്രിസ്‌ബേന്‍ സ്റ്റാര്‍ ക്രിസ് ലിന്നിന്‍റെ കൂറ്റന്‍ ഷോട്ടില്‍ ആവേശം അല്‍പം കൂടിപ്പോയ ആരാധകന്‍ ഗാലറി കടന്ന് സൈറ്റ് സ്‌ക്രീനിന്‍റെ ഇടയിലൂടെ ഓടിക്കയറി. കാല്‍തെറ്റി മറിഞ്ഞടിച്ചുവീണ ആരാധകന് പന്ത് കൈക്കലാക്കാനായില്ല. എന്നാല്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കാന്‍ ഈ സാഹസിക ക്രിക്കറ്റ് പ്രേമിക്കായി. 

Scroll to load tweet…