ഒരോവറില്‍ ആറ് സിക്‌സറുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനന് വേണ്ടി കളിച്ച ഹസ്രത്തുള്ള സസേയാണ് ആറ് സിക്‌സുകള്‍ നേടിയത്. ബല്‍ഖ് ലെജന്‍ഡ്‌സുമായിട്ടായിരുന്നു മത്സരം.

ദുബായ്: ഒരോവറില്‍ ആറ് സിക്‌സറുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനന് വേണ്ടി കളിച്ച ഹസ്രത്തുള്ള സസേയാണ് ആറ് സിക്‌സുകള്‍ നേടിയത്. ബല്‍ഖ് ലെജന്‍ഡ്‌സുമായിട്ടായിരുന്നു മത്സരം. ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച അബ്ദുള്ള മസാരിയുടെ ഓവറിലായിരുന്നു കൂട്ടയടി. ആ ഓവറില്‍ വൈഡ് ഉള്‍പ്പെടെ 37 റണ്‍സാണ് മസാരി വഴങ്ങിയത്. 

ട്വന്റി20 ലീഗില്‍ 244 റണ്‍സ് വിജയലക്ഷ്യവുമായിട്ടാണ് കാബൂള്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ നാലാം ഓവറില്‍ തന്നെ മസാരി അടിവാങ്ങി. ആ ഒരോവര്‍ മാത്രമാണ് മസാരി എറിഞ്ഞത്. 20 വയസ് മാത്രമുള്ള സസേ മത്സരത്തില്‍ ഒന്നാകെ 17 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു സസേയുടെ ഇന്നിങ്‌സ്. എങ്കിലും 21 റണ്‍സിന് കാബൂളിന് തോല്‍വിയായിരുന്നു ഫലം. സസേ നേടിയ ആറ് സിക്‌സുകള്‍ കാണാം...

Scroll to load tweet…