ശ്രീലങ്കയെ വൈറ്റ് വൈഷ് ചെയ്ത് ഇംഗ്ലണ്ട് ഡ്രസിംഗ് റൂമില്‍ ആഘോഷത്തിരി കൊളുത്തിയപ്പോള്‍ നായകന്‍ റൂട്ട് തന്നെയായിരുന്നു താരം. ആ ദൃശ്യങ്ങള്‍ കാണാം...

കൊളംബോ: ശ്രീലങ്കയെ ടെസ്റ്റ് പരമ്പരയില്‍ 3-0ന് വൈറ്റ് വാഷ് ചെയ്ത് ചരിത്രം കുറിക്കുകയായിരുന്നു ഇംഗ്ലണ്ട്. ഏഷ്യയില്‍ സമ്പൂര്‍ണ ജയം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന നേട്ടം റൂട്ടും സംഘവും നേടി. അതിനാല്‍ ഇംഗ്ലീഷ് ടീമിന്‍റെ ആഘോഷത്തിന് അല്‍പം മധുരം കൂടുതലുണ്ടായിരുന്നു. മൂന്നാം ടെസ്റ്റിന് ശേഷം ഇംഗ്ലീഷ് ഡ്രസിംഗ് റൂമില്‍ ആഘോഷത്തിരി കൊളുത്തിയപ്പോള്‍ നായകന്‍ റൂട്ട് തന്നെയായിരുന്നു താരം.

സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമൊപ്പം ഗിറ്റാര്‍ വായിച്ചാണ് റൂട്ട് വിജയാഘോഷത്തിന് നേതൃത്വം നല്‍കിയത്. റൂട്ടിന്‍റെ ഗിറ്റാറിനൊപ്പം മറ്റുള്ളവര്‍ പാട്ടുപാടി നൃത്തമാടുകയായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…

ഇംഗ്ലീഷ് ടീം 55 വര്‍ഷത്തിന് ശേഷമാണ് വിദേശത്ത് ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത്. ആദ്യ ടെസ്റ്റില്‍ 211 റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 57 റണ്‍സിനും മൂന്നാം അങ്കത്തില്‍ 42 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം.