കരുണ്‍ നായരുടെ അത്യപൂര്‍വ്വ വിക്കറ്റ് ചര്‍ച്ചയാവുന്നു

ഇംഗ്ലീഷ് പേസര്‍ ആരോണ്‍ ബേര്‍ഡിന്‍റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച കരുണിന് പിഴയ്ക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ കരുണ്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. പന്ത് ഇന്‍സൈഡ് എഡ്‌ജ് ആയി പാഡില്‍ തട്ടി നിലത്തുവീണു. എന്നാല്‍ കരുണിനെ അത്ഭുതപ്പെടുത്തി പന്ത് കുത്തിയുയര്‍ന്ന് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. കരുണ്‍ അന്തംവിട്ടപ്പോള്‍ അപ്രതീക്ഷിത വിക്കറ്റ് കിട്ടിയ സന്തോഷത്തിലായിരുന്നു എസെക്‌സ് താരങ്ങള്‍. 

8⃣ Aaron Beard gets his first wicket of the match, bowling Nair in unusual fashion#ESSvIND

Watch live here: https://t.co/0WMzSvtsrwpic.twitter.com/bavCGmSmaX

— Essex Cricket (@EssexCricket) July 26, 2018