കാംപ് നൗവില്‍ ബാഴ്‌സലോണ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് ലൂയിസ് സുവാരസിന്റെ ഹാട്രിക്കാണ് തുണയായത്. എന്നാല്‍ സുവാരസ് ഹാട്രിക് പൂര്‍ത്തിയാക്കിയ ഗോളിന് മറ്റൊരു തലമുണ്ടായിരുന്നു. 

ബാഴ്‌സലോണ: കാംപ് നൗവില്‍ ബാഴ്‌സലോണ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് ലൂയിസ് സുവാരസിന്റെ ഹാട്രിക്കാണ് തുണയായത്. എന്നാല്‍ സുവാരസ് ഹാട്രിക് പൂര്‍ത്തിയാക്കിയ ഗോളിന് മറ്റൊരു തലമുണ്ടായിരുന്നു. 

ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. സെര്‍ജി റോബര്‍ട്ടോ നല്‍കിയ പാസ് പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. റയല്‍ ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍. വീഡിയോ കാണാം...

Scroll to load tweet…

എന്നാല്‍ ആദ്യമായിട്ടല്ല സുവാരസ് ഈ ഗോള്‍ നേടുന്നത്. എന്നാല്‍ ആദ്യമായിട്ടല്ല സുവാരസ് ഇത്തരത്തിലൊരു ഗോള്‍ നേടുന്നത്. മുന്‍പ് ലിവര്‍പൂളിനായി കളിക്കുമ്പോഴും സുവാരസ് ഇത്തരത്തില്‍ ഒരു ഗോള്‍ നേടിയിരുന്നു. അന്ന് ഡി ബോക്‌സില്‍ നിന്നായിരുന്നു സുവാരസിന്റെ ഹെഡ്ഡര്‍. വീഡിയോ കാണാം..

Scroll to load tweet…

രണ്ട് വര്‍ഷം മുന്‍പ് നടന്ന മറ്റൊരു എല്‍- ക്ലാസിക്കോയിലും ഉറുഗ്വെന്‍ താരം ഇത്തരത്തില്‍ ഒരു ഗോള്‍ നേടി. വീഡിയോ കാണാം..

Scroll to load tweet…