സ്റ്റാര്‍ക്കിന്‍റെ പന്തില്‍ അന്തംവിട്ട് ക്രിക്കറ്റ് ലോകം

First Published 3, Mar 2018, 1:48 AM IST
watch mitchell starc incredible delivery to kagiso rabada
Highlights
  • കാണാം കഗിസോ റബാഡയെ പുറത്താക്കിയ സ്റ്റാര്‍ക്കിന്‍റെ അത്ഭുത പന്ത്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ കൂടുതല്‍ ശ്രദ്ധേയമായത് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അഞ്ച് വിക്കറ്റ് നേട്ടമാണ്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 162ന് പുറത്തായപ്പോള്‍ 10.4 ഓവറില്‍ 34 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. ഡര്‍ബനില്‍ തന്‍റെ ആദ്യ ടെസ്റ്റിലാണ് സ്റ്റാര്‍ക്ക്ഈ നേട്ടം കൈവരിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 

ഡുപ്ലസിസി(15), ബ്രയണ്‍(6), ഫിലാന്‍ഡര്‍(8), റബാഡ(3), മോര്‍ക്കല്‍(0) എന്നിവരാണ് സ്റ്റാര്‍ക്കിന് മുന്നില്‍ വീണത്. വേഗവും സ്വിങും കൊണ്ട് ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്ന പതിവ് സ്റ്റാര്‍ക്ക് ഡര്‍ബനിലും ആവര്‍ത്തിക്കുകയായിരുന്നു. റബാഡയെ പുറത്താക്കാന്‍ സ്റ്റാര്‍ക്ക് തൊടുത്ത ഇന്‍ സ്വിങറാണ് ഇതില്‍ കൂടുതല്‍ കയ്യടി നേടിയത്. ഓഫ് സ്റ്റംബിന് നേരെ പതിച്ച പന്ത് ലക്ഷ്യമാക്കി ബാറ്റ് ചലിപ്പിച്ച താരത്തിന് പിഴച്ചു. 

പന്ത് ലെഗ് സ്റ്റംബിലേക്ക് കുത്തിത്തിരിഞ്ഞ് എല്‍ബിഡബ്ലു ആയി മാറി. പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രത്തിന്‍റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിച്ചതാണ് സ്റ്റാര്‍ക്കിന്‍റെ ഇന്‍ സ്വിങര്‍ എന്നാണ് പലരുടെയും നിരീക്ഷണം. എന്തായാലും ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പന്തുകളിലൊന്നാണ് സ്റ്റാര്‍ക്ക് തൊടുത്തുവിട്ടതെന്ന് നിസംശയം പറയാം.

loader