ഏഷ്യാകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീം ഇംഗ്ലീഷ് പര്യടനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ധോണി മറ്റൊരിടത്ത് അവധിക്കാലം ആഘോഷിക്കുകയാണ്. ആ ദൃശ്യങ്ങള്‍ കാണാം...
ഷിംല: ഇംഗ്ലണ്ട് പര്യടനം അവസാനിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്‍റാണ്. ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാക്കിയെത്തുന്ന ടീമിനൊപ്പം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണിയടക്കമുള്ള താരങ്ങള്‍ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷയിലൂടെ കടന്നുപോകുമ്പോള്‍ അവധിക്കാലം ആസ്വദിക്കുകയാണ് ധോണി. ഹിമാചല്‍പ്രദേശിലെ ഷിംലയിലാണ് ധോണി കുടുംബസമേതം അവധിക്കാലം ചിലവഴിക്കുന്നത്. തന്ത്രപ്രധാന ഏഷ്യാകപ്പിന് മുന്‍പ് മനസ് കൂടുതല്‍ ഏകാഗ്രമാക്കാന്‍ കൂടിയാണ് ധോണിയുടെ ഈ യാത്ര. ഷിംല യാത്രയുടെ ദൃശ്യങ്ങള്‍ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന മേജര്‍ ടൂര്‍ണമെന്‍റാണ് ഏഷ്യാകപ്പ്. ദുബായില്‍ സെപ്റ്റംബര്‍ 18നാണ് ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
