35 പന്തില്‍ 72 റണ്‍സെടുത്ത റഹീമാണ് ബംഗ്ലാ കടുവകളെ വിജയിപ്പിച്ചത്

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയെ തോല്‍പിച്ച് ബംഗ്ലാദേശ് ചരിത്രം കുറിച്ചപ്പോള്‍ വിജയശില്‍പിയായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌ഫീഖര്‍ റഹീമാണ്. ശ്രീലങ്കയുയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാ കടുവകള്‍ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. പുറത്താകാതെ 35 പന്തില്‍ നാല് സി‌ക്സും അഞ്ച് ബൗണ്ടറിയും സഹിതം 72 റണ്‍സെടുത്ത റഹീമായിരുന്നു കളിയിലെ താരം. 

ഓപ്പണര്‍മാരായ തമീം ഇക്ബാലും(47) ലിതന്‍ ദാസും(43) മികച്ച തുടക്കം നല്കിയപ്പോള്‍ മുഷ്‌ഫീഖര്‍ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. 19.4 ഓവറില്‍ തിസാര പെരേരയെ മിഡ് വിക്കറ്റിലേക്ക് പായിച്ച് സിംഗിളെടുത്ത് മത്സരം പൂര്‍ത്തിയാക്കിയ മുഷ്‌ഫീഖര്‍ റഹീം 'നാഗിന്‍ നൃത്തം' ചവിട്ടിയാണ് വിജയം ആഘോഷിച്ചത്. ടി20യില്‍ തങ്ങളുടെ ഉയര്‍ന്ന മാര്‍ജിനുള്ള വിജയമാണ് കൊളംബോയില്‍ ബംഗ്ലാ കടുവകള്‍ അടിച്ചെടുത്തത്.

മുഷ്‌ഫീഖര്‍ റഹീമിന്‍റെ നാജിന്‍ നൃത്തം കാണാം

Scroll to load tweet…