കേപ്‌ടൗണ്‍: ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച് നിരവധി ബൗണ്ടറി ലൈന്‍ ക്യാച്ചുകള്‍ പിറന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയുടെ റോഡ്രിഗസെടുത്ത അമ്പരിപ്പിക്കുന്ന ക്യാച്ച് ഇത്തരത്തിലൊന്നാണ്. റുമേലിയുടെ പന്തില്‍ ദക്ഷിണാഫ്രിക്കയുടെ മരിസാന്നേ കാപ്പാണ്(27) റോഡ്രിഗസിന്‍റെ ക്യാച്ചില്‍ പുറത്തായത്. 

സിക്‌സെന്ന് തോന്നിച്ച പന്ത് ഉയര്‍ന്നുചാടി അനായാസം ബൗണ്ടറി ലൈനില്‍ തൊടാതെ റോഡ്രിഗസ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 166 റണ്‍സെടുത്തു. മറുപടി ബാറ്റിഗില്‍ ദക്ഷിണാഫ്രിക്ക 112ല്‍ പുറത്തായതോടെ ഇന്ത്യ 54 റണ്‍സിന് വിജയിച്ചു.

Scroll to load tweet…