ഇസ്ലാമാബാദ്: ക്രിക്കറ്റില്‍ ആരാധകരെ ഞെട്ടിച്ച് നിരവധി റണൗട്ടുകള്‍ പിറന്നിട്ടുണ്ട്. ടി20 ചാമ്പ്യന്‍ഷിപ്പായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദും മുള്‍ട്ടാനും തമ്മിലുള്ള മത്സരത്തില്‍ ഇത്തരത്തിലൊരു റണൗട്ട് പിറന്നു. ഇസ്ലാമാബാദ് പേസര്‍ റയീസിന്‍റെ പന്തില്‍ മുള്‍ട്ടാന്‍റെ ജുനൈദ് ഖാനാണ് ഇത്തരത്തില്‍ പുറത്തായത്.
പന്തടിച്ച ശേഷം രണ്ട് റണ്‍സിനായി ജുനൈദും നോണ്‍ സ്‌ട്രൈക്കര്‍ ഇര്‍ഫാനും അതിവേഗം ഓടി. എന്നാല്‍ ബൗണ്ടറി ലൈനില്‍ നിന്ന് ഓടിവന്ന പന്തെടുത്ത ഇസ്ലാമാബാദ് താരത്തിന്‍റെ നേരിട്ടുള്ള ത്രേയില്‍ ജുനൈദ് ഖാന്‍ അത്ഭുതകരമായി പുറത്തായി.
കാണാം വിസ്മയിപ്പിക്കുന്ന റണൗട്ട്
