അത്ര സുഖകരമായിരുന്നില്ല ബോള്‍ട്ടിന്റെ ആദ്യ ടച്ച്. സഹതാരത്തിന്റെ പാസ് കാലില്‍ത്തട്ടി തെറിച്ചു. മത്സരത്തിന്റെ 72ാം മിനിറ്റിലായിരുന്നു ബോള്‍ട്ട് കളത്തിലിറങ്ങിയത്.
മെല്‍ബണ്‍: ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് പ്രൊഫഷനല്‍ ഫുട്‌ബോളില്‍ അരങ്ങേറി. ഓസ്‌ട്രേലിയന്‍ ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിന് വേണ്ടിയായിരുന്നു ബോള്‍ട്ടിന്റെ അരങ്ങേറ്റം. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല ബോള്‍ട്ടിന്റെ ആദ്യ ടച്ച്. സഹതാരത്തിന്റെ പാസ് കാലില്‍ത്തട്ടി തെറിച്ചു. മത്സരത്തിന്റെ 72ാം മിനിറ്റിലായിരുന്നു ബോള്‍ട്ട് കളത്തിലിറങ്ങിയത്.
പ്രൊഫഷനന്‍ മത്സരത്തില്‍ അരങ്ങേറുന്നതിന്റെ എല്ലാ പ്രശ്‌നങ്ങളും ബോള്‍ട്ട് കാണിച്ചു. അതുക്കൊണ്ട് തന്നെ മത്സരശേഷം, താന്‍ മെസിയല്ലെന്നും അദ്ദേഹത്തെ പോലെ ടാലന്റില്ലെന്നും പ്രത്യേകം എടുത്ത് പറയുകയുണ്ടായി. കഠിനമായ പരിശ്രമം മാത്രമെ തന്നെ ഒരു നല്ല ഫുട്‌ബോളറാക്കൂ എന്നും അതിനായി പരിശ്രമിക്കുകയാണെന്നും ബോള്‍ട്ട് പറഞ്ഞു. തന്റെ പിഴവുകള്‍ പരിശീലകന്‍ കാണുമെന്നും അദ്ദേഹം തന്നെ നല്ല ഫുട്‌ബോളറാക്കാന്‍ സഹായിക്കുമെന്നും ബോള്‍ട്ട്.
