വീണ്ടും സഹതാരത്തിന്റെ ഗോളില്‍ ഇടപ്പെട്ട് കുളമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ സ്വിസ് ക്ലബ യങ് ബോയ്‌സിനെതിരെ യുവന്റസ് താരം പൗളോ ഡിബാല നേടിയ ഗോളിലാണ് ക്രിസ്റ്റിയാനോ 'മണ്ണ് വാരിയിട്ടത്.'

ബേണ്‍: വീണ്ടും സഹതാരത്തിന്റെ ഗോളില്‍ ഇടപ്പെട്ട് കുളമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ സ്വിസ് ക്ലബ യങ് ബോയ്‌സിനെതിരെ യുവന്റസ് താരം പൗളോ ഡിബാല നേടിയ ഗോളിലാണ് ക്രിസ്റ്റിയാനോ 'മണ്ണ് വാരിയിട്ടത്.' അത് ഗോളായിരുന്നെങ്കില്‍ പരാജയപ്പെട്ട മത്സരം യുവന്റസിന് സമനിലയെങ്കിലും ആക്കാമായിരുന്നു.

സംഭവം ഇങ്ങനെ... മത്സരം 2-1ന് യങ് ബോയ്‌സ് മുന്നിട്ട് നില്‍ക്കെ ഇഞ്ചുറി സമയത്ത് ഡിബാല നേടിയ ഗോളാണ് റഫറി നിഷേധിച്ചത്. ഡിബാല തൊടുത്ത ലോങ് റേഞ്ച് ഷോട്ട് യങ് ബോയ്‌സിന്റെ വലയില്‍ കയറി. യുവെ ഗോള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. ഷോട്ടുതിര്‍ക്കുമ്പോള്‍ ഓഫ് സൈഡ് പൊസിഷനിലായിരുന്നു ക്രിസ്റ്റ്യാനോ. താരം അതില്‍ തലവെയ്ക്കാന്‍ ശ്രമിച്ചതാണ് വിനയായത്. വീഡിയോ കാണാം..

Scroll to load tweet…

ഇത് ആദ്യമായിട്ടല്ല സഹതാരത്തിന്റെ ഗോളില്‍ ഇടപ്പെട്ട് ക്രിസ്റ്റ്യാനോ പുലിവാല് പിടിക്കുന്നത്. മുന്‍പ് റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോഴും ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയിട്ടുണ്ട്. അന്ന് മറ്റൊരു അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്‌നാണ് ഇരയാത്. ഹിഗ്വെയ്ന്‍ അടിക്കാമായിരുന്ന പന്ത് ക്രിസ്റ്റ്യാനോ ഗോളാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പരാജയപ്പെടുകയായിരുന്നു.