മുഹമ്മദ് ഷമിയുടെ പന്തില്‍ ഓലി പോപ്പിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു കോലി. തന്റെ ഇടത് ഭാഗത്തേക്ക് ഡൈവ് ചെയ്തായിരുന്നു കോലിയുടെ ക്യാച്ച്.

നോട്ടിങ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് സ്ലിപ്പ് ഫീല്‍ഡിങ്. പ്രത്യേകിച്ച് പേസര്‍മാര്‍ക്കെതിരേ. ഈ പരമ്പരയിലും നിരവധി ക്യാച്ചുകളാണ് സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. ക്യാപ്റ്റന്‍ വിരാട് കോലിയും അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. 

എന്നാല്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് വിരാട് കോലി സ്വന്തമാക്കി. മുഹമ്മദ് ഷമിയുടെ പന്തില്‍ ഓലി പോപ്പിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു കോലി. തന്റെ ഇടത് ഭാഗത്തേക്ക് ഡൈവ് ചെയ്തായിരുന്നു കോലിയുടെ ക്യാച്ച്. തകര്‍പ്പന്‍ ക്യാച്ചിന്റെ വീഡിയോ കാണാം.

Scroll to load tweet…