കോലിക്കൊപ്പം ചിത്രമെടുക്കുകയായിരുന്നു അവന്റെ ആഗ്രഹം. കൂടെയുണ്ടായ സെക്യൂരിറ്റി ജീവനക്കാര്‍ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.
നോട്ടിങ്ഹാം: ഇംഗ്ലണ്ട്- ഇന്ത്യ മൂന്നം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ച ശേഷം സന്തോഷത്തിലാണ് വിരാട് കോലി. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും ഓട്ടോഗ്രാഫ് ഒപ്പിട്ടും ക്യാപ്റ്റന്‍ ഓടി നടന്നു. ഇതിനിടെ രസകരമായ ഒരു സംഭവവുമുണ്ടായി. ഓട്ടോഗ്രാഫ് നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് ചെറിയ കുട്ടിയുടെ വിളി. വിരാട്.. വിരാട്... എന്ന് കുട്ടി നീട്ടിവിളിച്ചു. കോലിക്കൊപ്പം ചിത്രമെടുക്കുകയായിരുന്നു അവന്റെ ആഗ്രഹം. കൂടെയുണ്ടായ സെക്യൂരിറ്റി ജീവനക്കാര്‍ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. കോലിക്ക് അധികം നില്‍ക്കാന്‍ കഴിഞ്ഞില്ല... വിളിക്കേണ്ട ഭാഗത്തേക്ക് ഓടിയെത്തുകയേ വഴി ഉണ്ടായിരുന്നുള്ളൂ. വീഡിയോ കാണാം..