കൊച്ചി: ആര്‍ത്തിരമ്പുന്ന ബ്ലാസ്റ്റേഴ്സ് കാണികള്‍ക്ക് മുന്നില്‍ കളിക്കാനുള്ള ആകാംഷ പങ്കിട്ട് വെസ് ബ്രൗണ്‍. ലോകത്തിലെ മികച്ച കാണികള്‍ക്ക് മുന്നില്‍ പന്തുതട്ടാന്‍ അക്ഷമനായി കാത്തിരിക്കുന്നതായി വെസ് ബ്രൗണ്‍ പറഞ്ഞു. എല്ലാവരെയും ഉടന്‍ കാണാമെന്ന് ബ്രൗണ്‍ ആരാധകരോടു പറയുന്നു. മുന്‍ മാഞ്ചസ്റ്റര്‍ താരം ബ്ലാസ്റ്റേഴിലെത്തുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ക്ലബ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ട്വിറ്ററിലെ സെല്‍ഫി വീഡിയോയിലാണ് ബ്രൗണ്‍ മനസു തുറന്നത്.
സെല്‍ഫി വീഡിയോയിലൂടെ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകളും വെസ് ബ്രൗണ്‍ നേര്‍ന്നു. 1996 മുതല്‍ 2011 വരെയാണ് ബ്രൗണ്‍ മാഞ്ചസ്റ്റര്‍ ജെഴ്‌സി അണിഞ്ഞത്. പിന്നീട് സണ്ടര്‍ ലാന്റിലെത്തിയ താരം 76 മത്സരങ്ങള്‍ കളിച്ചു. മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ വെസ് ബ്രൗണിന്‍റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഇംഗ്ലണ്ടിനായി 21 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഒരു ഗോളിനും ഉടമയാണ്.
