പൂനെ: ഒരുവര്‍ഷം മുമ്പുവരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മച്ചാ മച്ചാ ആയിരുന്നു ധോണിയും ബ്രാവോയും. എന്നാല്‍ ടീം മാറിയതോടെ ഇരുവരും ഇന്നലെ ക്രീസില്‍വെച്ച് പരസ്‌പരം കൊമ്പുകോര്‍ത്തു. റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന്റെ വിശ്വസ്തനാണ് ബ്രാവോ ഇപ്പോള്‍. ഇന്നലെ പൂനെ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മത്സരത്തിലെ പതിനെട്ടാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബ്രാവോയുടെ പന്തില്‍ പാഡില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ധോണിക്ക് പിഴച്ചു.
പന്ത് നെഞ്ചില്‍ തട്ടി ക്രീസില്‍ തന്നെ വീണു. എന്നാല്‍ റണ്ണിനായി ക്രീസ് വീട്ടിറങ്ങിയ ധോണിയ്ക്ക് അരികിലേക്ക് ബ്രാവോ ഓടിയെത്തി. ഒരുനിമിഷം ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നേര്‍ക്കുനേര്‍ നിന്നു. പിന്നെ ഒറു ചെറുചിരിയുമായി ബ്രാവോ തിരിച്ചുനടന്നു. ഒരുവര്‍ഷം മുമ്പ് വരെ അടുത്തസുഹൃത്തുക്കളായിരുന്നവര്‍ എതിരാളികളായപ്പോള്‍ കാണിച്ച വീറും വാശിയും കാണികള്‍ നന്നായി ആസ്വദിക്കുകയും ചെയ്തു.
Play Hard, Play Fair - Spirit of Cricket at #IPL - @msdhoni@DJBravo47#RPSvGLhttps://t.co/lQ1gAWQ9Ke
— IndianPremierLeague (@IPL) April 29, 2016
