മുംബൈ: ഐഎസ്എല്ലിലെ റെക്കോര്‍ഡ് ഗോള്‍ സ്കോററാണ് കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം. കേരള ബ്ലാസ്‌റ്റേ‌ഴ്‌സില്‍ തിരിച്ചെത്തിയ ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ തന്‍റെ വലിയ ആഗ്രഹം വ്യക്തമാക്കി. ഐഎസ്എല്‍ എട്ട് മുതല്‍ പത്ത് വരെ മാസങ്ങള്‍ നീളുന്ന ലീഗായി മാറുകയാണെങ്കില്‍ ഇന്ത്യയില്‍ കുടുംബസമേതം താമസിക്കാന്‍ തയ്യാറാണെന്ന് ഹ്യൂം വ്യക്തമാക്കി. 46 മത്സരങ്ങളില്‍ 23 ഗോളുകള്‍ നേടിയ ഇയാന്‍ ഹ്യൂമാണ് ഐഎസ്എല്ലിലെ ടോപ്പ് സ്കോറര്‍. 

അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ കുടുംബസമേതം ഹോട്ടലില്‍ താമസിക്കുക പ്രായോഗികമല്ലെന്നും താരം വ്യക്തമാക്കി. കേരള ബ്ലാസ്‌റ്റേ‌ഴ്‌സിന്‍റെത് താന്‍ കണ്ട ഏറ്റവും മികച്ച ആരാധകരാണെന്നും ഹ്യൂം വ്യക്തമാക്കി. കൊച്ചി സ്റ്റേഡിയവും ആരാധകരുമാണ് തന്നെ ബ്ലാസ്‌റ്റേ‌ഴ്‌സില്‍ തിരിച്ചെത്തിച്ചതെന്നും താരം പറഞ്ഞു. അതേസമയം ഐഎസ്എല്‍- ഐലീഗ് ലയനത്തോടെ വരും വര്‍ഷങ്ങളില്‍ ലീഗിന്‍റെ ദൈര്‍ഘ്യം കൂട്ടാനാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.