ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരെ നിറംമങ്ങിയ ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്. പീറ്റര്‍ ഹാന്‍ഡ്സ‌്കോമ്പ് എന്നിവരെ ഒഴിവാക്കി.
സിഡ്‌നി: വിക്‌ടോറിയയുടെ 20കാരനായ ബാറ്റിംഗ് ടാലന്‍റ് വില്‍ പുക്കോവ്‌സ്‌കിയെ ഉള്‍പ്പടുത്തി ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരെ നിറംമങ്ങിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്, സീനിയര്‍ താരം ഷോണ്‍ മാര്‍ഷ്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്. പീറ്റര്‍ ഹാന്‍ഡ്സ‌്കോമ്പ് എന്നിവരെ ഒഴിവാക്കി.

ഇവര്‍ക്ക് ടെസ്റ്റ് തലത്തില്‍ മികവ് കാട്ടാനായില്ലെന്ന് മുഖ്യ സെലക്‌ടര്‍ ട്രവര്‍ ഹെഡ് പറഞ്ഞു. ടിം പെയ്‌ന്‍ നായകനായ13 അംഗ ടീമിനെയാണ് ട്രവര്‍ ഹെഡ് പ്രഖ്യാപിച്ചത്. ഫോമിലുള്ള ജോ ബേണ്‍സിന്‍റെയും മാറ്റ് റെന്‍ഷോയുടെയും തിരിച്ചുവരവും സ്‌പിന്‍ ഓള്‍റൗണ്ടര്‍ മാര്‍നസ് ലാംബൂഷാനെ നിലനിര്‍ത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷാദ്യം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ബേണ്‍സ് അവസാനമായി കളിച്ചത്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച പേസ് ത്രയം മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസ്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററന്‍ പീറ്റര്‍ സിഡിലാണ് ടീമിലുള്ള മറ്റൊരു പേസര്‍. ആദ്യ ടെസ്റ്റ് ജനുവരി 24ന് ഗാബയിലും രണ്ടാം മത്സരം ഫെബ്രുവരി ഒന്നിന് കാന്‍ബെറയിലും ആരംഭിക്കും. പകലും രാത്രിയുമായാണ് ഗാബ ടെസ്റ്റ് നടക്കുക.
