Asianet News MalayalamAsianet News Malayalam

ചെന്നൈ ടി20: പൂരനും ബ്രാവോയും കളിച്ചു; വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍

  • ഇന്ത്യക്കെതിരേ മൂന്നാം ട്വന്റി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഡാരന്‍ ബ്രാവോ (43), നിക്കോളാസ് പൂരന്‍ (52)എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
Windies in good position against India in last T20
Author
Chennai, First Published Nov 11, 2018, 8:37 PM IST

ചെന്നൈ: ഇന്ത്യക്കെതിരേ മൂന്നാം ട്വന്റി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഡാരന്‍ ബ്രാവോ (43), നിക്കോളാസ് പൂരന്‍ (52)എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി യൂസ്‌വേന്ദ്ര ചാഹില്‍ രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ്  ഷായ് ഹോപ്പും (22 പന്തില്‍ 24), ഷിംറോണ്‍ ഹെറ്റ്മ്യറും (21 പന്തില്‍ 26) വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 51 റണ്‍സെടുത്തു. എന്നാല്‍ ഹോപ്പിനെ പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ചാഹലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലൊതുങ്ങി.

പിന്നാലെ എത്തിയ ബ്രാവോ, ഹെറ്റ്മ്യറുമായി കൂട്ടുക്കെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അടുത്ത ഓവറില്‍ ഹെറ്റ്മ്യറെ മടക്കി അയച്ച് ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 15 റണ്‍സെടുത്ത ദിനേശ് രാംദിനെ സുന്ദര്‍ മടക്കി.  അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ബ്രാവോ- പൂരന്‍ സഖ്യം വിന്‍ഡീസിനെ ഭേദപ്പട്ടെ സ്‌കോറിലെത്തിച്ചു. ഇരുവരും 88 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Follow Us:
Download App:
  • android
  • ios