ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് ആേ്രന്ദ റസ്സലിനെ തിരികെ വിളിച്ചു. പരിക്കേറ്റ കെമര്‍ റോച്ചിന് പകരമാണ് റസ്സല്‍ ടീമിലെത്തുക. റസ്സലിനെ ആദ്യ മൂന്ന്  മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. റസ്സല്‍ പന്തെറിയില്ലെന്നും ബാറ്റിങ് ശക്തി കൂട്ടാന്‍ അദ്ദേഹത്തിന്റെ വരവ് സഹായിക്കുമെന്നും ചീഫ് സെലക്റ്റര്‍ ക്വാര്‍ട്ട്‌നി ബ്രൗണ്‍ അറിയിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം റസ്സല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ വിട്ടുനില്‍ക്കുകയായിരുന്നു.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ മികച്ച ടീമിനെ തന്നെ അണിനിരത്താനാണ് വിന്‍ഡീസിന്റെ ശ്രമം. ഇപ്പോള്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാണ് റസ്സല്‍. എന്നാല്‍ അദ്ദേഹം ഇന്ന് ടീമിനൊപ്പം ചേരും. 2015ന് ശേഷം വിന്‍ഡീസിന് വേണ്ടി ഒരു ഏകദിനം മാത്രമാണ് റസ്സല്‍ കളിച്ചത്. അവസാന വര്‍ഷം ബംഗ്ലാദേശിനെതിരെയായിരുന്നത്. 

വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ഫാബിയന്‍ അലന്‍, ദേവേന്ദ്ര ബിഷൂ, ഡാരന്‍ ബ്രാവോ, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ഷായ് ഹോപ്പ്, എവിന്‍ ല്യൂസ്, ആഷ്‌ലി നേഴ്‌സ്, കീമോ പോള്‍, നിക്കൊളാസ് പ്യൂരന്‍, റോവ്മാന്‍ പവല്‍, ആേ്രന്ദ റസ്സല്‍, ഒഷാനെ തോമസ്.