ഷമി വിവാദം; വനിതാ സെല്‍ ഹാസിന്‍ ജഹാന്‍റെ മൊഴി രേഖപ്പെടുത്തി

First Published 11, Mar 2018, 10:36 AM IST
womens cell records mohammad shamis wife statement
Highlights
  • ഷമിക്കെതിരെ ഭാര്യ ഹാസിന്‍ ജഹാന്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെത് എന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് പിന്നാലെ വനിതാ സെല്‍ ഭാര്യ ഹാസിന്‍ ജഹാന്‍റെ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ പ്രിന്‍സ് അന്‍വര്‍ റോഡിലുള്ള വസതിയിലെത്തിയാണ് വനിതാ സെല്‍ അംഗങ്ങള്‍ മൊഴിയെടുത്തത്. വനിതാ സെല്ലിന്‍റെ മുന്നില്‍ ഹാജരാകാന്‍ ഷമിക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് ദ് ഇന്ത്യന്‍ എ‌ക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ യുവതി അലിഷ്ബയുമായുള്ള ഷമിയുടെ ഫോണ്‍ സംഭാഷണം എന്ന വെളിപ്പെടുത്തലോടെയാണ് ഹാസിന്‍ ജഹാന്‍ ഓഡിയോ പുറത്തുവിട്ടത്. ഷമി കൊല്ലാന്‍ ശ്രമിച്ചതായും തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഹാസിന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷമിയുടെ വാദം. 

ഹാസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ കൊലപാതശ്രമം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ഷമിയെ ഇതുവരെ കണ്ടെത്താന്‍ കൊല്‍ക്കത്ത പൊലിസിന് ആയിട്ടില്ല

loader