യുഎസിനോട് ഒരു ഗോള്‍ സമനില നേടിയതോടെ ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.

ലണ്ടന്‍: ലോക വനിതാ ഹോക്കിയിലെ നിര്‍ണായക മത്സരത്തിൽ ഇന്ത്യക്ക് സമനില. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ അമേരിക്കയും ഇന്ത്യയും സമനിലയിൽ പിരിഞ്ഞു. ഇരുടീമും ഒരു ഗോള്‍ വീതം നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് സമനില ഗോള്‍ നേടിയത്. 

മാര്‍ഗ്വാ പൗളിനോ നേരത്തേ അമേരിക്കയെ മുന്നിലത്തിച്ചിരുന്നു. ഇതോടെ രണ്ട് പോയിന്‍റായ ഇന്ത്യ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ക്വാര്‍ട്ടര്‍ ബര്‍ത്തിനായി ഇന്ന് ക്രോസ് ഓവര്‍ പോരാട്ടത്തില്‍ ഇന്ത്യ മത്സരിക്കും.