സിഡ്‌നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടായിരിക്കുകയാണ് യാക്കന്‍ദാന്‍ദാത്ത്, എസ്‌കഡേല്‍ ക്ലബ് ക്രിക്കറ്റ് മത്സരം. ഇരു ടീമിലേയും താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സംഭവം ഇങ്ങനെ യാക്കന്‍ദാന്‍ദാത്ത് ബൗളര്‍ മിക്ക് വാള്‍ക്കര്‍ എസ്‌കഡേല്‍ ബാറ്റ്‌സ്മാന്‍ ജെ ഹോഡ്കിന്‍റെ വിക്കറ്റ് എടുത്തു. എന്നാല്‍ ആഹ്ളാദ പ്രകടനം കൈവിട്ടു.

പിന്നീട് ഇരുടീമുകളും തമ്മിലുള്ള കൈയ്യാങ്കളിയായി ഇത് മാറി. കളിക്കളത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടി എടുത്തു എന്നാണ് റിപ്പോര്‍ട്ട്. നടപടി നേരിട്ടവര്‍ക്ക് അടുത്ത ജനുവരി ഒന്ന് വരെ ക്രിക്കറ്റില്‍ വിലക്കാണ്. സംഭവത്തില്‍ ഇരു ക്ലബുകളും ദു:ഖം രേഖപ്പെടുത്തി.
