ഐ സി സി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ പാകിസ്ഥാന്‍റെ യാസിർ ഷാ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്‍റെ ജയിംസ് ആൻഡേഴ്സനെ മറികടന്നാണ് യാസിർ ഷായുടെ നേട്ടം. 2005ൽ ഷെയ്ൻ വോണിന് ശേഷം ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തുന്നആദ്യ ലഗ്സ്പിന്നറാണ് യാസിർ ഷാ.
ഇന്ത്യയുടെ ആർ അശ്വിനാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ ആറാം റാങ്കിലേക്ക് ഉയർന്നു. ബാറ്റസ്മാൻമാരിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഒന്നാംസ്ഥാനത്ത്. ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളില്ല.
