എപ്പോള്‍ വിരമിക്കും; യുവരാജിന്‍റെ മറുപടിയിതാണ്

First Published 1, Mar 2018, 5:55 PM IST
yuvraj singh about retirement
Highlights
  • ഫോം നഷ്ടപ്പെട്ട് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഷ്ടപ്പെടുകയാണ് യുവി

മൊഹാലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൌണ്ടർമാരില്‍ ഒരാളാണ് യുവരാജ് സിംഗ്. അര്‍ബുദത്തെ തോല്‍പിച്ച് ക്രിക്കറ്റില്‍ തിരിച്ചെത്തിയെങ്കിലും ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ യുവിക്കായില്ല. ഫോം നഷ്ടപ്പെട്ട സൂപ്പര്‍ താരം കഴിഞ്ഞ ജൂണിലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. 

ആഭ്യന്തര ക്രിക്കറ്റില്‍ ഇടയ്ക്കിടയ്ക്ക് യുവിയുടെ ബാറ്റ് മായാജാലം കാട്ടിയെങ്കിലും അതിന് തുടർച്ചയുണ്ടായില്ല. അതോടെ ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള യുവിയുടെ വാതിലുകള്‍ അടയുകയായിരുന്നു. വെറ്ററന്‍ താരമായ യുവി വിരമിക്കണം എന്ന മുറവിളിക്കിടെ എപ്പോള്‍ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

2019 വരെ ക്രിക്കറ്റില്‍ തുടരുമെന്ന് യുവരാജ് പറയുന്നു. വരുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ടീമില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് യുവി വെളിപ്പെടുത്തി. ഐപിഎല്ലില്‍ ഹോം ടീമായ പഞ്ചാബ് സൂപ്പർ കിംഗ്സിലാണ് യുവി ഇക്കുറി കളിക്കുന്നത്. 2011 വരെ ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു യുവി. 
 

loader