ബംഗലുരു: സീനിയര്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ ഭാവിയെ ചൊല്ലി പുതിയ ആശങ്ക. ബെംഗലുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് പരിശോധനയില്‍ യുവി പരാജയപ്പെട്ടു. ഇതോടെ മധ്യനിരതാരം ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത മങ്ങി. യോയോ ടെസ്റ്റില്‍ വിജയിക്കുന്ന താരങ്ങള്‍ക്ക് മാത്രമാണ് ബിസിസിഐ ടീമില്‍ ഇടം നല്‍കുന്നത്.
ഫിറ്റ്നസ് തെളിയാക്കാന്‍ നേടേണ്ടിയിരുന്ന 16.1 മാര്‍ക്ക് യുവിക്ക് നേരിയ വ്യത്യസത്തില്‍ നഷ്ടമായി. യുവരാജിനൊപ്പം സുരേഷ് റെയ്നയും ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം രവിചന്ദ്ര അശ്വിന്‍. ചേതേശ്വര്‍ പൂജാര എന്നിവര്‍ വിജയിച്ചു. ഫിറ്റ്നസ് തെളിയിക്കാന്‍ യുവരാജിന് ബിസിസിഐ അവസാന അവസരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ യുവരാജ് പഞ്ചാബിനായി കളിക്കും.
