ചണ്ഡീഗഡ്: ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ പുറത്താവുന്നതിന്റെ പല വകഭേദങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിലൊന്നും പെടാത്ത പുതിയൊരു പുറത്താകല്‍ രീതി പങ്കുവെച്ചിരിക്കുകയാണ് യുവരാജ് സിംഗ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവി ഈ വീഡിയോ പങ്കുവെച്ചത്. പന്ത് ലീവ് ചെയ്തിട്ടും ഫീല്‍ഡര്‍മാരോ ബൗളറോ അപ്പീല്‍ ചെയ്യാതിരുന്നിടും അമ്പയര്‍ ഔട്ട് വിളിക്കുന്ന വീഡിയോ ആണ് യുവി പങ്കുവെച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപൂര്‍വമായ പുറത്താകല്‍ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് യുവരാജ് പറഞ്ഞത്.

🤔🤔🤔

A post shared by Yuvraj Singh (@yuvisofficial) on

ഇതോടെ ഇതെങ്ങനെ ശരിയാവുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സജീവമായി. ബാറ്റിന്റെ സമീപത്തുകൂടി പോലും പോവാത്തൊരു പന്തില്‍ ബാറ്റ്സ്മാന്‍ എങ്ങനെ പുറത്താകുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതിന് മറുപടി നല്‍കിയത് സ്റ്റാറ്റിറ്റ്യഷ്യനായ മോഹന്‍ദാസ് മേനോന്‍ ആണ്.

മോഹന്‍ദാസ് മേനോന്‍ പറയുന്നത്, 2007ല്‍ നടന്ന ഒരു ചാരിറ്റി മത്സരമായിരുന്നു ഇത്. ഈ മത്സരത്തിലെ നിയമമനുസരിച്ച് ഒരോവറില്‍ തുടര്‍ച്ചയായി രണ്ടു പന്തുകള്‍(കളിക്കാന്‍ കഴിയുന്ന)ബാറ്റ്സ്മാന്‍ കളിക്കാതെ വിട്ടാല്‍പുറത്താകുമെന്നായിരുന്നു. ഇതനുസരിച്ചാണ് അമ്പയര്‍ ഔട്ട് വിളിച്ചതെന്നാണ്.