ഈ വിജയത്തിന്‍റെ ക്രഡിറ്റ് ആ താരങ്ങള്‍ക്ക്: ചഹല്‍

First Published 24, Mar 2018, 3:17 PM IST
Yuzvendra Chahal about his performence
Highlights
  • തന്‍റെ പ്രകടനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ചഹല്‍
  • സമീപ കാലത്ത് മികച്ച പ്രകടനമാണ് ചഹല്‍ കാഴ്ച്ചവെക്കുന്നത്

ദില്ലി: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളാണ് യുസ്‌വേന്ദ്ര ചഹല്‍. സഹതാരം കുല്‍ദീപ് യാദവിനൊപ്പം ഇന്ത്യയിലും വിദേശ പിച്ചുകളിലും ചഹല്‍ എതിരാളികളെ വട്ടംകറക്കിയിരുന്നു. ഇന്ത്യയ്ക്ക് അപ്രാപ്യമെന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണിലും ചഹല്‍ മികവ് കാട്ടി. 23 ഏകദിനങ്ങളില്‍ 43 വിക്കറ്റും, 21 ടി20യില്‍ 35 വിക്കറ്റും ഇതിനകം ചഹല്‍ പിഴുതിട്ടുണ്ട്. 

ഇന്ത്യ 2017-18 സീസണില്‍ കളിച്ച മുഴുവന്‍ പരമിത ഓവര്‍ പരമ്പരകളിലും അവസരം ലഭിച്ച ചഹല്‍ തന്‍റെ പ്രകടനത്തെ കുറിച്ച് പറയുന്നതിങ്ങനെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിക്കുക അത്ര എളുപ്പമല്ല. മനക്കരുത്തില്ലാതെ ഒരു താരത്തിനും വിജയിക്കാനാവില്ല. ബാറ്റ്സ്മാന്‍മാര്‍ വളരെയധികം തയ്യാറെടുപ്പുകളോടെയാണ് ക്രീസിലെത്തുന്നത്. അതുകൊണ്ട് താരങ്ങളെ മനസിലാക്കി പന്തെറിഞ്ഞാല്‍ മാത്രമേ വിക്കറ്റ് നേടാന്‍ സാധിക്കുകയുള്ളൂ.

സീസണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് നന്ദി പറയേണ്ടത് പേസ് സഖ്യമായ ഭുവിയോടും ജസ്‌പ്രീതിനോടുമാണെന്നും ചഹല്‍ പറയുന്നു. ന്യൂ ബോളില്‍ പന്തെറിയുന്ന ബൗളര്‍മാരെ പലപ്പോഴും അവഗണിക്കാറാണ് പതിവ്. ആദ്യ 10 ഓവറുകളില്‍ എതിരാളികള്‍ക്ക് മേല്‍ അവര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് പിന്നീട് കളിയെ നിയന്ത്രിക്കുന്നത്. കുല്‍ദീപിനും തനിക്കും നിരവധി വിക്കറ്റുകള്‍ വീഴ്ത്താനാകുന്നത് ആ ആനുകൂല്യത്താലാണെന്നും താരം പറയുന്നു.

loader