നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കാനാവാത്ത ബൗളറാണ് യൂസ്‌വേന്ദ്ര ചാഹല്‍. ലോകകപ്പ് ടീമിലും താരത്തിന് ഒരിടം ഉറപ്പാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ കളിക്കാന്‍ ചാഹലിന് സാധിച്ചിട്ടില്ല. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ മറികടന്ന് ചാഹലിന് ടീമിലിടം നേടുക ബുദ്ധിമുട്ടേറിയ കാര്യമാണ്.
ബംഗളൂരു: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന്് ഒഴിവാക്കാനാവാത്ത ബൗളറാണ് യൂസ്‌വേന്ദ്ര ചാഹല്‍. ലോകകപ്പ് ടീമിലും താരത്തിന് ഒരിടം ഉറപ്പാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ കളിക്കാന്‍ ചാഹലിന് സാധിച്ചിട്ടില്ല. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ മറികടന്ന് ചാഹലിന് ടീമിലിടം നേടുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാലിപ്പോള്‍ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ചാഹല്‍. അത് മറ്റൊന്നുമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുക തന്നെ.
ചാഹല്‍ തന്നെയാണ് ഈ ആഗ്രഹം തുറന്ന് പറഞ്ഞത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കയറുകയാണ് ലക്ഷ്യം. അതിനായി കഠിന പരിശീലനത്തിലാണ്. ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നു. എന്നാല്‍ കഴിഞ്ഞ 7-8 വര്‍ഷമായി ജഡേജയും അശ്വിനും ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തടെക്കുന്നത്. അതുക്കൊണ്ട് തന്നെ എനിക്ക് കുറെ ദൂരം പോവാനുണ്ടെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ചാഹലിന്റെ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞിരുന്നു. കഴിവുള്ള ബൗളറാണ് ചാഹലെന്നും ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിച്ച് മത്സര പരിചയമുണ്ടാക്കിയാല്‍ താരത്തിന് ടെസ്റ്റില്‍ അരങ്ങേറാമെന്നും ചാഹല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു.
രഞ്ജി മത്സരങ്ങളിലും ഇന്ത്യ എ യ്ക്ക് വേണ്ടി അനൗദ്യോഗിക ടെസ്റ്റുകളിലുമെല്ലാം സജീവമായി കളിയ്ക്കുകയാണ് ചഹാല്‍. തന്റെ സ്വപ്നമാണ് ഈ ആഗ്രഹമെന്നാണ് ചാഹല്‍ പറയുന്നത്.
