ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്‌വെ ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ 26.5 ഓവറില്‍ മറികടന്നത്. ഇന്ത്യയ്ക്കായി അമ്പാടി റായിഡു 41 റണ്‍സും, കരുണ്‍ നായര്‍ 39 റണ്‍സും, കെ.എല്‍. രാഹുല്‍ 33 റണ്‍സും നേടി.
നേരത്തെ ബാറ്റിങ്ങിന് അയക്കപ്പെട്ട സിംബാബ്‌വെയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. 34.3 ഓവറില്‍ 126 റണ്‍സിന് അതിഥേയര്‍ പുറത്തായി. 53 റണ്‍സെടുത്ത സിബാന്‍ഡയും 21 റണ്‍സെടുത്ത ചിബാബയും 16 റണ്‍സെടുത്ത സിക്കന്ദര്‍ റാസയും മാത്രമെ സിംബാബ്‌വെ നിരയില്‍ രണ്ടക്കം കടന്നുള്ളു.
ഇന്ത്യക്കായി ചാഹല്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സ്രാനും കുല്‍ക്കര്‍ണിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
