ലണ്ടന്‍: സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിൽ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കരാറിൽ ഒപ്പിടുമെന്നാണ് സൂചന. യൂറോ കപ്പിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
യുണൈറ്റഡിന്റെ പുതിയ കോച്ച് ഹോസെ മൗറീഞ്ഞോയുടെ താത്പര്യപ്രകാരമാണ് നീക്കം. നിലവില്‍ പാരിസ് സെന്‍റ് ജര്‍മ്മന്‍ ക്ലബ്ബിന്റെ താരമായ ഇബ്രാഹ്മോവിച്ച് സീസണിനൊടുവില്‍ പാരീസ് വിടുമെന്ന് വ്യക്തമാക്കിയിരുന്നു.
